Advertisment

ലോക്ഡൗൺ ലംഘിച്ചു കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തി; നടൻമാരായ സൂരി, വിമൽ എന്നിവർക്കെതിരെ കേസ്

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ: ലോക്ഡൗൺ ലംഘിച്ചു കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ നടൻമാരായ സൂരി, വിമൽ എന്നിവർക്കെതിരെ കേസ്. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കടന്നതിനു വനം വകുപ്പും ഇവരിൽ നിന്നു 2,000 രൂപ വീതം പിഴ ഈടാക്കി.

Advertisment

publive-image

മധുര, തിരുച്ചിറപ്പള്ളി സ്വദേശികളായ ഇരുവരും കഴിഞ്ഞ 16ന് ആണ് കൊടൈക്കനാലിൽ എത്തിയത്. ജില്ല വിട്ടുള്ള യാത്രയ്ക്ക് ഇ-പാസ് വേണമെന്ന നിബന്ധന ഇരുവരും പാലിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

വിനോദസഞ്ചാര പ്രദേശങ്ങളിൽ ഇവരെ കണ്ട നാട്ടുകാരിൽ ചിലരാണു പൊലീസിൽ വിവരം അറിയിച്ചത്.

lock down vimal and soori
Advertisment