ആരാധകരെ ഞെട്ടിച്ച് വിശാല്‍; വധു അനിഷ തന്നെയെന്ന് വെളിപ്പെടുത്തി

ഫിലിം ഡസ്ക്
Friday, January 11, 2019

ചെന്നൈ: കോളിവുഡ് യുവതാരങ്ങളായ വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചാണ് വിശാല്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്ന വാര്‍ത്ത വന്നത്. വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ ശക്തമായിരുന്നു. ഇപ്പോള്‍ വിശാല്‍ തന്നെ വിവാഹ വാര്‍ത്തയില്‍ വ്യക്തതയുമായി എത്തിയിരിക്കുകയാണ്.

വാര്‍ത്തകളില്‍ പറയുന്നത് പോലെ ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമല്ല. ഞങ്ങള്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. അധികം ആര്‍ക്കും ഈ വിവരം അറിയില്ലായിരുന്നു. അനിഷ തന്നെയാണ് വധു. വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെ കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂ. വെള്ളിയാഴ്ച്ച ഇരു കുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കും. ഫെബ്രുവരി 2നു ശേഷം എന്നു വേണമെങ്കിലും നടക്കാം. ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും.-വിശാല്‍ പറഞ്ഞു.

നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകും. അതില്‍ മാറ്റമില്ലെന്നും വിശാല്‍ പറഞ്ഞു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍.

×