Advertisment

ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് നടി മീരാനന്ദന്‍

author-image
ഫിലിം ഡസ്ക്
New Update

നടിയായും, റെഡിയോ ജോക്കിയായുമൊക്കെ തന്റെ കഴിവുകള്‍ തെളിയിച്ചയാളാണ് മീര നന്ദന്‍.കുറച്ചുകാലമായി സിനിമകളില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും നടിയുടെ വിശേഷങ്ങളൊക്കെ അറിയാന്‍ ആരാധകര്‍ ശ്രമിക്കാറുണ്ട്.

Advertisment

publive-image

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്‍റെ പിറന്നാള്‍. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് മീര എഴുതിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്വന്തം ചിത്രത്തിനൊപ്പമാണ് മീര കുറിപ്പ് പങ്കുവച്ചിരിക്കുന്നത്, ഇരുപതുകളില്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെ കുറിച്ചും, പ്രണയത്തകര്‍ച്ചയെക്കുറിച്ചും കുറിപ്പിലൂടെ നടി തുറന്നുപറയുന്നു. തന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും, പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു.

'കോളജ് പൂര്‍ത്തിയാക്കി, ഒരു ഡിഗ്രി സ്വന്തമാക്കി. അതിനിടയില്‍ അഭിനയത്തിലേക്കും കാലെടുത്തുവച്ചു. ദുബായിയിലേക്ക് താമസം മാറി. റേഡിയോയില്‍ ഒരു കൈ നോക്കാന്‍ അവസരം കിട്ടി (ഇപ്പോള്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഇതാണ്). ഒറ്റയ്ക്ക് ജീവിച്ചു.

പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു. ആദ്യം സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസിലാക്കി.

പുതിയ സുഹൃത്തുക്കളെ കിട്ടി. ഇപ്പോള്‍ കൊവിഡിലൂടെ കടന്നുപോകുന്നു. എന്നിരുന്നാലും മനോഹരമായ ദിനങ്ങള്‍ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു, പക്ഷേ മുപ്പതുകള്‍ കൂടുതല്‍ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നടി കുറിച്ചു.

actres meeranandan
Advertisment