Advertisment

'ഞാൻ മേരിയോ മാലതിയോ അല്ല, എന്നെ ജീവിക്കാൻ വിടൂ'; ആരാധകനോട് അനുപമ

author-image
ഫിലിം ഡസ്ക്
New Update

പ്രേമത്തിലെ മേരിയായെത്തി തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരന്‍. നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ ഒരു ചിത്രവും അതിന് ആരാധകര്‍ നല്‍കുന്ന പ്രതികരണവുമാണ്. പിങ്ക് ഷോര്‍ട്ട് സ്‌കര്‍ട്ട് അണിഞ്ഞ് പിന്‍തിരിഞ്ഞ് നില്‍ക്കുന്നതാണ് ചിത്രം.

Advertisment

publive-image

ചിത്രത്തില്‍ താരത്തിന്റെ കാലുകളും പിന്‍കഴുത്തും വ്യക്തമാണ്. തന്റെ ചുരുണ്ടമുടിയോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് താരം കുറിക്കുന്നത്. അവളുടെ ചുരുണ്ടമുടി ശരീരത്തിന്റെ വടിവിനെക്കുറിച്ച് നിങ്ങളെ മറന്നു കളയിക്കുന്നതാണ് സ്‌നേഹം. എന്നാണ് താരം കുറിച്ചത്.

ഇതിനൊപ്പം തന്റെ കൈകാലുകള്‍ കണ്ട് ആകുലപ്പെടാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്. എന്റെ കൈകാലുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ദയവായി ഇവിടെനിന്നു മാറി നില്‍ക്കൂ സഹോദരീ സഹോദരന്മാരെ എന്നാണ് അനുപമ കുറിച്ചത്.

film news anupama parameswaran
Advertisment