Advertisment

നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം; സാക്ഷിക്കളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹര്‍ജി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് കാണിച്ച് അന്വേഷണസംഘം ഹര്‍ജി നല്‍കി. കൊച്ചിയിലെ പ്രത്യേക കോടതി ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും.

ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ മൊഴി മാറ്റിയതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.

സാക്ഷികളെ സ്വാധീനിക്കരുതെന്ന നിബന്ധനയോടെയായിരുന്നു നേരത്തെ ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകള്‍ നടന്‍ ലംഘിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം.

Advertisment