Advertisment

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് ; കൂറ്മാറിയ നടി ഭാമയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി :  നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ സാക്ഷികളായ നടി ഭാമ, നടന്‍ സിദ്ധിക്ക് എന്നിവര്‍ കഴിഞ്ഞ ദിവസമാണ് കൂറ്മാറിയത്. ഇതേ തുടര്‍ന്ന് നടി ഭാമയ്ക്കെതിരേ സൈബര്‍ ഇടങ്ങളിലുള്ള ആക്രമണം ശ്കതമായിരിക്കുകയാണ്. നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ആളുകള്‍ ഉന്നയിക്കുന്നത്.

Advertisment

publive-image

അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് ഇരുവരും കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ മുന്‍പാകെ മാറ്റി പറഞ്ഞത്.

എന്നാല്‍ കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍ തുടങ്ങിയവര്‍ ഭാമയ്ക്കും സിദ്ധിക്കത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. സിനിമാ വ്യവസായത്തിന്റെ അധികാര സമവാക്യത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത മൊഴിമാറ്റിയ സ്ത്രീകളും ഒരു തരത്തില്‍ ഇരകളാണെന്ന് നമുക്കറിയാം എന്നാണ് റിമ കുറിച്ചത്.

ACTRESS ATTACK CASE
Advertisment