Advertisment

നടിയെ ആക്രമിച്ച കേസ്; അറസ്റ്റ് വാറന്റിനെതിരെ മാപ്പുസാക്ഷി വിപിന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

New Update

കൊച്ചി :നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിപിന്‍ലാല്‍ വിചാരണക്കോടതിയുടെ അറസ്റ്റ് വാറന്റിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ 21 നാണ് വിചാരണക്കോടതി വിപിന്‍ലാലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

Advertisment

publive-image

വിയ്യൂര്‍ ജയിലില്‍ കഴിയവേ ജാമ്യം ലഭിക്കാതെ ജയില്‍ മോചിതനായതിനെ തുടര്‍ന്ന് ഇയാളെ ഹാജരാക്കുവാന്‍ അന്വേഷണ സംഘത്തോട് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

തുടര്‍ന്ന് വിപിന്‍ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിക്കുകയും വിചാരണക്കോടതി വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു.

ACTRESS ATTACK CASE COURT
Advertisment