Advertisment

നടിയെ ആക്രമിച്ച കേസ്; അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യാമാധവന്‍റെ മാതാവ് ശ്യാമള മാധവനെയും ഇന്ന് വിസ്തരിക്കും

New Update

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക സാക്ഷി വിസ്താരങ്ങള്‍ തുടരുകയാണ്. ഇന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യാമാധവന്‍റെ മാതാവ് ശ്യാമള മാധവനെയും വിസ്തരിക്കും. ദിലീപിന് കാവ്യയുമായി അടുപ്പം ഉണ്ടെന്ന് മഞ്ജു വാര്യരെ ആദ്യം അറിയിക്കുന്നത് കാവ്യയുടെ മാതാവാണ്.

Advertisment

publive-image

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് താരസംഘടനയായ അമ്മയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇതിനിടെ രണ്ടാം പ്രാവശ്യവും സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്ന കുഞ്ചാക്കോ ബോബന് ഈ മാസം 9 വരെ കോടതി സമയം അനുവദിച്ചു.

ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഗായിക റിമി ടോമിയുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്റെയും വിസ്താരം ഇന്നലെ പൂര്‍ത്തിയായി.അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ആദ്യ 7 സാക്ഷികളുടെ പ്രതിഭാഗം ക്രോസ് വിസ്താരത്തിന്‍റെ തീയതി ഇന്ന് കോടതി തീരുമാനിക്കും.

ACTRESS ATTACK CASE
Advertisment