Advertisment

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഇന്ന് തുടങ്ങും ....കേസില്‍ ഇന്ന് വിസ്തരിക്കുന്നത് ആക്രമിക്കപ്പെട്ട നടിയെ... ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

New Update

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഇന്ന് തുടങ്ങും. വിചാരണ നടപടികള്‍ക്ക് തടസമില്ലെന്ന് ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കി. കേസിലെ ഒന്നാം സാക്ഷി (ആക്രമിക്കപ്പെട്ട നടി ) യെയാണ് ഇന്ന് വിസ്തരിക്കുക. അതേസമയം കുറ്റം ചുമത്തിയതിനെതിരേ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

Advertisment

publive-image

വിചാരണ നടപടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ സ്‌റ്റേ ദിലീപ് ആവശ്യപ്പെട്ടിട്ടില്ല. അതേസമയം കേസിലെ ഒരു നിയമപ്രശ്‌നമാണ് ദിലീപിന്‍റെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ ഉയര്‍ത്തിയത്. പള്‍സര്‍ സുനി ദിലീപിനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതിനെതിരേ ദിലീപ് നല്‍കിയ കേസും ദിലീപ് പ്രതിയായ കേസും വ്യത്യസ്തമായി പരിഗണിക്കണമെന്നാണ് അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യമാണ് കോടതി വിധി പറയാന്‍ മാറ്റിയത്.

അതേസമയം ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്നും അത്തരത്തിലൊരു കേസില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ACTRESS ATTACK CASE
Advertisment