Advertisment

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ ഈയാഴ്ച കോടതി വിസ്തരിക്കും ....മഞ്ജുവാര്യരുടെ വിസ്താരത്തിന് ശേഷം നടിയുടെ ക്രോസ് വിസ്താരം

New Update

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ ഈയാഴ്ച കോടതി വിസ്തരിക്കും. സിബിഐ കോടതിയില്‍ ബുധനാഴ്ചയാണ് വിസ്താരം പുനഃരാരംഭിക്കുക.

Advertisment

publive-image

മഞ്ജുവാര്യരുടെ വിസ്താരത്തിന് ശേഷം നടിയുടെ ക്രോസ് വിസ്താരം നടത്തിയാല്‍ മതിയെന്നാണ് ദിലീപിന്‍റെ അഭിഭാഷകരുടെ ആലോചന. നടി ആക്രമിക്കപ്പെട്ട സമയത്ത് സംഭവം ക്രിമിനല്‍ ഗൂഡാലോചനയാണെന്ന് മഞ്ജു കൊച്ചിയില്‍ നടന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രതിഷേധയോഗത്തില്‍ പറഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുന്നത്.

മഞ്ജുവിനെ പ്രോസിക്യൂഷന്‍ പ്രധാന സാക്ഷിയാക്കിയതും ഇക്കാരണത്താലാണ്.ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 164 പ്രകാരം പൊലീസ് നേരത്തെ മഞ്ജുവിന്‍റെ രഹസ്യമൊഴി എടുത്തിരുന്നു. ഈ മൊഴി ദിലീപിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്.കോടതിയിലും ഈ മൊഴി ആവര്‍ത്തിക്കുമെന്നാണ് വിവരങ്ങള്‍.

അന്ന് നടിയെ ആക്രമിച്ച സംഭവം പൊലീസിനെ അറിയിച്ച പി ടി തോമസ് എംഎല്‍എയെയാകും വിസ്തരിക്കുക.നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച്‌ ചണ്ഡീഗഡിലെ ഫൊറന്‍സിക് ലാബില്‍ നിന്നുള്ള ഫൊറന്‍സിക് പരിശോധനഫലം പ്രതിയായ നടന്‍ ദിലീപിന് ലഭിച്ചിട്ടുണ്ട്. ഇരയും കേസിലെ ഒന്നാം സാക്ഷിയുമായ നടിയെ ഇതിന്റെ അടിസ്ഥാനത്തിലാകും ക്രോസ് വിസ്താരം നടത്തുക.

ACTRESS ATTACK CASE
Advertisment