Advertisment

തെന്നിന്ത്യന്‍ നടി റിച്ച വിവാഹിതയാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തെന്നിന്ത്യന്‍ നടി റിച്ച ഗാനോപാധ്യായ വിവാഹിതയുകുന്നു. റാണാ ദഗ്ഗുബാട്ടി നായകനായ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് റിച്ച അരങ്ങേറ്റം സിനിമയില്‍ കുറിച്ചത്.എന്നാല്‍ ശ്രദ്ധ നേടുന്നത് ധനുഷ് നായകനായ മയക്കമെന്ന എന്ന ചിത്രത്തിലൂടെയാണ്.മിസ് ഇന്ത്യ യു.എസ്.എ കിരീടം നേടിയതോടെയാണ് റിച്ച അഭിനയ രംഗത്ത് സജീവമാകുന്നത്. 2013 ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം ഭായിയായിരുന്നു റിച്ചയുടെ അവസാന ചിത്രം.

വിവാഹിതയാകന്നുവെന്ന വിവരം റിച്ച തന്നെയാണ് ആരാധകരെ അറിയിച്ചത്. അമേരിക്കന്‍ സ്വദേശിയായ ജോ ആണ് റിച്ചയുടെ വരന്‍.ബിസിനസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ജോയെ ആദ്യമായി കണ്ടതെന്നും ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും റിച്ച പറഞ്ഞു. വിവാഹ തിയതി തീരുമാനിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisment