Advertisment

തെന്നിന്ത്യന്‍ നടി സഞ്ചരിച്ച വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു

author-image
ഫിലിം ഡസ്ക്
New Update

ഹൈദരാബാദ്: ലാന്‍ഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. ആളപായം ഇല്ല. തെന്നിന്ത്യന്‍ നടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു.

Advertisment

publive-image

ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം. നാല് ജീവനക്കാരുള്‍പ്പെടെ 77 യാത്രക്കാര്‍ അടങ്ങിയ വിമാനം തിരുപ്പതിയില്‍നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.

പൊട്ടിത്തെറി ഉണ്ടായ ഉടന്‍തന്നെ അഗ്നിശമന സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

Advertisment