Advertisment

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പങ്കുവയ്ക്കുക സന്തോഷകരമായ പോസിറ്റീവ് പോസ്റ്റുകള്‍; തനിക്കെതിരായ ട്രോളുകള്‍പോലും പോസിറ്റീവായി കണ്ട് രസകരമായ പ്രതികരണം; എപ്പോഴും സന്തോഷവതിയായി മാത്രം കണ്ടിരുന്ന ചിത്രയുടെ ആത്മഹത്യ വിശ്വസിക്കാനാകാതെ സഹതാരങ്ങള്‍

author-image
ഫിലിം ഡസ്ക്
New Update

തമിഴ് സീരിയൽ താരം വി.ജെ.ചിത്രയുടെ മരണവാർത്ത അറിഞ്ഞ ഞെട്ടലിലാണ് ആരാധകും സഹപ്രവർത്തകരും. അൽപ്പസമയം മുമ്പ് വരെ ഷൂട്ടിംഗ് സെറ്റിൽ കളിച്ചും ചിരിച്ചും ഒപ്പമുണ്ടായിരുന്ന ചിത്രയുടെ മരണവാർത്ത സഹതാരങ്ങൾക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.

Advertisment

publive-image

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ചിത്ര, എപ്പോഴും വളരെ സന്തോഷകരമായ പോസിറ്റീവ് പോസ്റ്റുകളാണ് പങ്കുവയ്ക്കുന്നത്. എപ്പോഴും സന്തോഷവതിയായി കാണപ്പെടുന്ന ചിത്ര, ജീവനൊടുക്കി എന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

തനിക്ക് നേരെ നടക്കുന്ന ട്രോൾ ആക്രമണങ്ങൾ പോലും പോസിറ്റീവായി കണ്ട് രസകരമായി പ്രതികരിക്കുന്ന താരമാണ് ചിത്ര. സോഷ്യൽ മീഡിയയിൽ ഇത്തരം ട്രോളുകൾക്ക് പോസിറ്റീവായി തന്നെ മറുപടി നൽകുകയും ചെയ്യുമായിരുന്നു.

ജീവിതത്തോട് ഇത്രയും പോസിറ്റീവ് സമീപനം പുലർത്തുന്ന വ്യക്തി ജീവനൊടുക്കിയെന്നത് ഞെട്ടിക്കുന്നുവെന്ന് ആദരാജ്ഞലി അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളിൽ ആരാധകർ കുറിക്കുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന കുറിപ്പോടെ #VJChitra എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗ് ആകുന്നുണ്ട്.

publive-image

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന 'പാണ്ഡ്യൻ സ്റ്റോർസ്' എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ താരമായ ചിത്രയെ പുലർച്ചയോടെയാണ് താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രയുടെ കുടുംബത്തിന്‍റെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

 

actress suicide
Advertisment