Advertisment

ഐപിഎല്ലിലെ പുതിയ ടീം; റൈസിങ് പൂനെ സൂപ്പര്‍ ജയന്റും സാധ്യതാപ്പട്ടികയില്‍

New Update

publive-image

മുംബൈ: ഐപിഎല്ലില്‍ പുതിയ ടീമുകളെ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരിക്കെ സാധ്യതാപട്ടികയില്‍ മുമ്പ് രണ്ട് സീസണുകള്‍ കളിച്ച റൈസിങ് പൂനെ സൂപ്പര്‍ ജയന്റും. അടുത്ത സീസണില്‍ പുതിയതായി രണ്ട് ടീമുകളെ ഉള്‍പ്പെടുത്തിയാല്‍ പഴയ ഫ്രാഞ്ചെസിക്ക് പരിഗണന നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദാബാദ് കേന്ദ്രമാക്കിയാകും മറ്റൊരു ഫ്രാഞ്ചെസിയെത്തുക. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കേരളത്തില്‍ നിന്ന് ഒരു ടീമുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. ലഖ്‌നൗ അല്ലെങ്കില്‍ കാണ്‍പുര്‍ കേന്ദ്രമാക്കിയാകും പുതിയ ഫ്രാഞ്ചെസിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകും.

Advertisment