Advertisment

അടപ്പൂരച്ചൻ സുവർണ്ണ ജൂബിലി നിറവിൽ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

മുതലക്കോടം : അൻപതു വർഷത്തെ സ്തുത്യർഹമായ സമർപ്പിത ജീവിതം പിന്നിട്ട .ഫാ. ജോസഫ് അടപ്പൂർ എല്ലാ പുരോഹിതർക്കും സന്യസ്ഥർക്കും മാതൃകയാണ്. കർമ്മ ചൈതന്യത്തിന്റെ ഉദാദ്ധമായ സന്ദേശം സ്വന്തം പ്രവർത്തിയിലൂടെ പകർന്നു നൽകുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. വൈദികർ പലപ്പോഴും വിമർശന വിധേയരാകുമ്പോൾ വിശ്വാസികൾ പ്രതീക്ഷയർപ്പിക്കുന്നത് അടപ്പുരച്ചനേപ്പോലെയുള്ള വൈദികരിലാണ്.

Advertisment

publive-image

അടപ്പൂരച്ചൻ എന്നും തിരഞ്ഞെടുത്തിട്ടുള്ളത് പ്രകാശത്തിന്റെ വഴികളാണ്. ഇരുട്ടിന്റെ വഴികൾ അദ്ദേഹത്തിന് അജ്ഞാതമാണ്. നാളിതുവരെ ഒരു തരത്തിലുള്ള വിമർശനവും കേൾക്കേണ്ട അവസ്ഥ അച്ചനോ കുടുംബക്കാർക്കോ ഉണ്ടായിട്ടില്ല. അച്ചൻ പുലർത്തിയ സാമ്പത്തിക സത്യസന്ധതയും ലളിതജീവിതശൈലിയും ആർക്കും മതിപ്പുളവാക്കുന്നതാണ്. കോതമംഗലം രൂപതയിലെ ഏറ്റവും സമ്പന്നമായ മുതലക്കോടം പള്ളിയിലെ വികാരിയച്ചന്റെ ഏറ്റവും വലിയ ആർഭാടം ഓട്ടോറിക്ഷയായിരുന്നു എന്നത് അടപ്പൂരച്ചനെ വ്യത്യസ്ഥനാക്കുന്നു. കഴിയുന്നതും ബസിലും കാൽനടയുമാണ് ആശ്രയിക്കാറ്. സാധാരണ ഒരു ഇടവകക്കാരന്റെ ജീവിത നിലവാരം പുലർത്തുവാൻ പോലും തയ്യാറായിരുന്നില്ല. തികഞ്ഞ ആത്മീയനു മാത്രമേ ഇതു പോലെ സഹനത്തിന്റെ പാത തെരഞ്ഞെടുക്കുവാൻ കഴിയുകയുള്ളു.

ഇടവക ഭരണം എന്നതിനേക്കാൾ പരിപാലനമാണ് അച്ചൻ നടത്തിയിരുന്നത് . എന്നും എല്ലാവരേയും ഒരു പോലെ കാണുവാനും പള്ളിയുടെ കാര്യങ്ങളിൽ എല്ലാവരേയും സഹകരിപ്പിക്കുവാനും അച്ചനു കഴിഞ്ഞു . അടപ്പൂരച്ചൻ വികാരിയായിരുന്ന എല്ലാ പള്ളികളിലും ശാന്തിയും സമാധാനവും നിലനിന്നിരുന്നു.

എന്നും ദരിദ്രരോട് പക്ഷം ചേർന്നിരുന്ന അച്ചൻ പാവങ്ങളുടെ ഇടയനാണ്. പ്രസംഗത്തേക്കാളുപരി പ്രവർത്തിക്കു പ്രാധാന്യം നൽകിയ അച്ചൻ തികഞ്ഞ ആത്മീയനാണ്. സ്വന്തം കഴിവും സമയവും അദ്വാനവും സമൂഹത്തിനായി സമർപ്പിച്ചു കൊണ്ട് യേശുക്രിസ്തുവിന്റെ യഥാർത്ഥ പ്രതിപുരുഷനായി'. രാഷ്ട്രീയത്തിൽ അൽപ്പം പോലും ഇടപെടാതിരുന്നതോടൊപ്പം തന്നെ എല്ലാ രാഷ്ട്രീയക്കാരെയും മതവിഭാഗങ്ങളെയും ഒരു പോലെ കാണുവാൻ കഴിഞ്ഞിരുന്നു.

എന്നും ലാളിത്യത്തിന്റെ പ്രതീകമായ അടപ്പൂരച്ചൻ ആദ്യമായാണ് സ്വന്തം പേരിലുള്ള ഒരാഘോഷ പരിപാടിക്കായി കുടുംബക്കാരെ അനുവദിക്കുന്നത്. കോതമംഗലം രൂപതക്ക് പൊതുവിൽ അദി മാനമായ ഒരു കർമ്മയോഗിയെ സംഭാവന ചെയ്ത അടപ്പൂർ കുടുംബത്തിനും ഈ ജൂബിലി ആഘോഷം ഒരു അഭിമാന നിമിഷമാണ്. വരും കാലങ്ങളിൽ കുടുതൽ പ്രകാശം പരത്തുവാൻ കത്തോലിക്കാ സഭയുടെ സുഗന്ധമായി നിലകൊള്ളുവാൻ അടപ്പുരച്ചനു കഴിയും എന്ന കാര്യത്തിൽ സംശയമില്ല1969 ഡിസംബർ 21ന് പത്ത് വൈദികർക്കൊപ്പം കോതമംഗലം രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യുപോത്തനാമൂഴിയിൽ നിന്നാണ്

വൈദികപട്ടം സ്വീകരിച്ചത്.

രൂപത വികാരി ജനറാൾ മോണ്‍. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ, ഫാ. അഗസ്റ്റിൻ മുളഞ്ഞനാനി, ഫാ. തോമസ് കുഴിഞ്ഞാലിൽ, ഫാ. മാത്യു ഇടശേരി, ഫാ. മാത്യു വെളിയപ്പിള്ളിൽ, ഫാ. ജോസ് പുൽപറന്പിൽ, ഫാ. ഇമ്മാനുവേൽ ആര്യപ്പിള്ളിൽ, ഫാ. ഇമ്മാനുവേൽ വട്ടക്കുഴി, ഫാ. ജോസ് വേങ്ങൂരാൻ, ഫാ. ജെയിംസ് വടക്കേൽ എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്.

നാകപ്പുഴ സെന്‍റ് മേരീസ് പള്ളിയിലായിരുന്നു അസിസ്റ്റൻഡ് വികാരിയായി ആദ്യ നിയമനം. വടകോട്, കല്ലൂർക്കാട് ഇടവകകളിലും അസി വികാരിയായിരുന്നു. തുടർന്ന് കുത്തുപാറ, പനങ്കുട്ടി, കീരിത്തോട്, ചിലവ്, ചെപ്പുകുളം, പാറപ്പുഴ, ചിറ്റൂർ, നാടുകാണി, നെടിയകാട്, നാകപ്പുഴ എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്തു. 2013 മുതൽ മുതലക്കോടം ഫൊറോന പള്ളി വികാരിയാണ്. . സുവർണ ജൂബിലിയോടനുബന്ധിച്ച് അച്ചന്‍റെ മാതൃഇടവകയായ വെട്ടിമറ്റം സെന്‍റ് ഫ്രാൻസിസ് ഡി സാലസ് ദേവാലയത്തിൽ കൃതജ്ഞതാബലി അർപ്പിക്കും. ഒന്പതിന് രാവിലെ 10ന് കൃതജ്ഞതാ ബലിയിൽ വൈദികപട്ടം സ്വീകരിച്ചവരും കുടുംബാംഗങ്ങളായ വൈദികരും സഹകാർമികരാകും. രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്ദേശം നൽകും.

ദിവ്യബലിക്ക് ശേഷം ചേരുന്ന ജൂബിലി സമ്മേളനത്തിൽ മോണ്‍. ജോർജ് ഓലിയപ്പുറം അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും. പി ജെ ജോസഫ് എംഎൽഎ ജൂബിലി സന്ദേശം നൽകും. ഫാ. ജോസഫ് ചെറുകുന്നേൽ, സിബി അടപ്പൂര്, സിറിയക് തടത്തിൽ എന്നിവർ പ്രസംഗിക്കും. ഇടവക വികാരി ഫാ. ആന്‍റണി പുലിമലയിൽ സ്വാഗതവും ഫാ. ഫ്രാൻസിസ് അടപ്പൂര് നന്ദിയും പറയും. അടപ്പൂര് പരേതരായ ദേവസ്യ - ഏലിദന്പതികളുടെ ഇളയ പുത്രനാണ്. പരേതരായ മറിയക്കുട്ടി വേങ്ങത്താനം (ആലക്കോട്), ത്രേസ്യാമ്മ പാലിയത്ത് (തോട്ടമുക്കം), അന്നമ്മ മുക്കുട്ടുമണ്ണിൽ (യുഎസ്എ) എന്നിവർ സഹോദരിമാരാണ്.

adapoorachan
Advertisment