Advertisment

ഒമര്‍ലുലു ചിത്രം ‘ഒരു അഡാര്‍ ലൗവ്’ : പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒമര്‍ലുലു ചിത്രം ‘ഒരു അഡാര്‍ ലൗവിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മാഹിയ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഹീഷാം അബ്ദുള്‍ വഹാബും ജീനു നസീറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രം ഫെബ്രുവരി 14നാണ് പ്രദര്‍ശനത്തിന് എത്തിയത്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ഔസേപ്പച്ചന്‍ വാലക്കുഴിയാണ് നിര്‍മിച്ചത്. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുല്‍ റൗഫ്, നൂറിന്‍ ഷെരീഫ്, മിഖേല്‍ ആന്‍ ഡാനിയേല്‍, മാത്യു, സിയാദ് ഷാജഹാന്‍, യാമി സോന എന്നിവരാണ്‌ പ്രധാന വേഷങ്ങളിലെത്തിയത്.

Advertisment