Advertisment

വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കണം; അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് യുഎസ് പിന്‍വലിക്കണമെന്ന് അദര്‍ പൂനവാല

New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഇതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് യുഎസ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല.

വാക്‌സിന്‍ നിര്‍മ്മാണം വൈകുന്നതിന് കാരണം അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയ വിലക്കാണെന്ന് പൂനവാല വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബൈഡനോട് അഭ്യര്‍ഥനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

Advertisment