Advertisment

50 വയസു കഴിഞ്ഞ പൊലീസുകാർക്ക് സ്റ്റേഷൻ ഡ്യൂട്ടിയോ ഓഫിസ് ഡ്യൂട്ടിയോ ചെറിയ ഡ്യൂട്ടികളോ നൽകണം; 50 വയസ്സ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നു ഡിജിപിയുടെ നിർദേശം

New Update

തിരുവനന്തപുരം:   50 വയസ്സ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നു ഡിജിപിയുടെ നിർദേശം. 50 വയസു കഴിഞ്ഞ പൊലീസുകാർക്ക് സ്റ്റേഷൻ ഡ്യൂട്ടിയോ ഓഫിസ് ഡ്യൂട്ടിയോ ചെറിയ ഡ്യൂട്ടികളോ നൽകണം.

Advertisment

publive-image

പൊലീസുകാർക്കു മറ്റെന്തെങ്കിലും അസുഖങ്ങളുണ്ടെങ്കിൽ 50 വയസിൽ താഴെ പ്രായമായവരാണെങ്കിലും അവരെ ഫീൽഡ് ഡ്യൂട്ടിക്കു നിയോഗിക്കരുത്. ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബത്തിനും നിർദേശം നൽകണം. അത്യാവശ്യ കാര്യങ്ങള്‍ക്കും ഓഫിസിലുമല്ലാതെയുമുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം.

കോവിഡ് ബാധിച്ച പൊലീസുകാർക്കു മികച്ച ചികിൽസ ലഭിക്കുന്നുണ്ടെന്നു മേലുദ്യോഗസ്ഥർ ഉറപ്പാക്കണം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണം.

covid 19 loknath behra
Advertisment