Advertisment

രാജ്യത്ത്‌ ജനന, മരണ രജിസ്ട്രേഷന് ആധാർ നിർബന്ധമല്ല; രജിസ്ട്രാർ ജനറലിന്റെ വാർഷിക റിപ്പോർട്ട് ഇങ്ങനെ

New Update

ഡൽഹി: രാജ്യത്ത്‌ ജനന, മരണ രജിസ്ട്രേഷന് ആധാർ നിർബന്ധമല്ല. രജിസ്ട്രാർ ജനറലിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിവിൽ റജിസ്ട്രേഷൻ സംവിധാനത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിലാണ് ജനന മരണ രജിസ്ട്രേഷന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് പറയുന്നത്.

Advertisment

publive-image

1969 ലെ ജനന–മരണ റജിസ്ട്രേഷൻ നിയമത്തിൽ റജിസ്ട്രേഷനായി ഒരാളെ തിരിച്ചറിയുന്നതിന് ആധാർ വേണമെന്നു വകുപ്പില്ല. എല്ലാ സംസ്ഥാനങ്ങളിലെ രജിസ്ട്രാർമാരും  ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

യുപിയിലും ഹരിയാനയിലും ജനന–മരണ റജിസ്ട്രേഷന് ആധാർ നിർബന്ധമാക്കിയ കാര്യവും റിപ്പോർട്ടിലുണ്ട്.  2011 ൽ 82.4% ജനനം റജിസ്റ്റർ ചെയ്തിരുന്നത് 2019 ൽ 92.7% ആയെന്നും റിപ്പോർട്ടിലുണ്ട്.

adhar card
Advertisment