Advertisment

ആധാര്‍ നമ്പര്‍ തെറ്റിയാല്‍ ഇനി മുതല്‍ 10,000 രൂപ പിഴ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ആധാര്‍ നമ്പര്‍ തെറ്റിയാല്‍ ഇനി മുതല്‍ 10,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിന് പകരം 12 അക്ക ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാലാണ് 10,000 രൂപ പിഴയായി ഈടാക്കുക. പാന്‍കാര്‍ഡിന് പകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ മാത്രമാണ് പിഴ ബാധകമാകുക.

publive-image

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ഡീമാന്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് എന്നിവ തുടങ്ങാന്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയവയ്‌ക്കെല്ലാം പിഴ ബാധകമാണ്. വ്യത്യസ്ത ഇടപാടുകള്‍ക്കായി രണ്ട് തവണ തെറ്റായി ആധാര്‍ നമ്പർ നല്‍കിയാല്‍ 20,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.

Advertisment