Advertisment

സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ വ​യ​സ്സ്​​ തെ​ളി​യി​ക്കാനായി ഇനി ആധാര്‍ രേഖയല്ല.... വയസ് തെളിയിക്കാന്‍ നല്‍കേണ്ടത് ഈ രേഖകള്‍

New Update

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ അ​പേ​ക്ഷ​ക​ര്‍​ക്ക്​ ഇനി ആ​ധാ​ര്‍ വ​യ​സ്സ്​​ തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​യ​ല്ലെ​ന്ന്​ സ​ര്‍​ക്കാ​ര്‍. ആ​ധാ​ര്‍ വ​യ​സ്സ്​​ തെ​ളി​യി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന മു​ന്‍ ഉ​ത്ത​ര​വ്​ തി​രു​ത്തിയിരിക്കുകയാണ്.

Advertisment

publive-image

മ​റ്റ്​ രേ​ഖ ഇ​ല്ലെ​ങ്കി​ല്‍ ഡോ​ക്​​ട​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കു​ന്ന രീ​തി നി​ര്‍​ത്തി​യാ​ണ്​ ആ​ധാ​ര്‍ അ​വ​ലം​ബി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ആ​ധാ​ര്‍ വ​യ​സി​നു​ള്ള രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന്​ യു.ഐ.​എ.ഐ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

റേ​ഷ​ന്‍ കാ​ര്‍​ഡ്, ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്, പാ​സ്​​പോ​ര്‍​ട്ട്, സ്​​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ വ​യ​സി​നു​ള്ള ആ​ധി​കാ​രി​ക രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കും.

ഈ രേ​ഖ​ക​ള്‍ ഒ​ന്നു​മി​ല്ലാ​ത്ത​വ​ര്‍ വ​യ​സ്സ്​​ തെളി​യി​ക്കാ​ന്‍​ രേ​ഖ​ക​ളൊ​ന്നും ഇ​ല്ലെ​ന്ന്​ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി ഡോ​ക്​​ട​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും​ ഹാ​ജ​രാ​ക്ക​ണം.ഇ​ത്​ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കും. ഈ ​വ്യ​വ​സ്​​ഥ ദു​രു​പ​യോ​ഗം ചെ​യ്​​താ​ല്‍ കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ചു​പി​ടി​ക്കും.

ADHAR PENSION
Advertisment