Advertisment

അഥർവ്വവേദ ഭൈഷജ്യ യജ്ഞം ഏപ്രില്‍ 17 മുതൽ 21 വരെ അഹല്യ ഹെറിറ്റേജ് വില്ലേജിൽ

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: രോഗകാരണങ്ങളെ ദൂരെയകറ്റുക എന്ന സങ്കൽപത്തെ മുൻനിർത്തി കേരളത്തിൽ ആദ്യമായി പഞ്ച ദിവസീയ അഥർവ്വവേദ ഭൈഷജ്യ യജ്ഞം നടത്തുന്നതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഹല്യ ഹെറിറ്റേജ് വില്ലേജിൽ നിർമ്മിച്ച യാഗശാലയിൽ 17ന് രാവിലെ 6 ന് കേരള ഗവർണ്ണർ ഡോ. ആരീഫ് മുഹമ്മദ് ഖാൻ യജ്ഞോത്സവം ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി 16ന് വൈകീട്ട് 5ന് 'യാഗഭൂമിയിൽ മഹാരഥയാത്ര സംഗമവും ഉണ്ടാകും.

സുപ്രസിദ്ധ സന്യാസി വര്യൻ സംപൂജ്യ സ്വാമി അദൃശ്യകാട് സിദ്ധേശ്വരയുടെ മഹനീയ സാനിദ്ധ്യവും ഉണ്ടായിരിക്കും. സമാപന ദിവസമായ 21 ന് പകൽ 12ന് യജ്ഞശാല അഗ്നിക്ക് സമർപ്പിക്കും. യജ്ഞത്തിൻ്റെ വ്യത്യസ്ഥ ദിവസങ്ങളിലായി മിസോറോം ഗവർണ്ണർ അഡ്വ പി.എസ് ശ്രീധരൻപിള്ള, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, കൈതപ്രം ദാമോതരൽ സമ്പൂതിരി, മട്ടന്നൂർ ശങ്കരൻ കുട്ടി, പത്മശ്രീ രാമചന്ദ്രപുലവർ തുടങ്ങിയവർ പങ്കെടുക്കും. ചെയർമാൻ ആർ.വി.കെ വർമ്മ, ചീഫ് കോ ഓർഡിനേറ്റർ ഞെരളത്ത് ഹരിഗോവിന്ദൻ, രജിതൻ, ദീപക് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment