Advertisment

ചാവേര്‍' താമസിച്ചിരുന്നത് 10 കിലോമീറ്റര്‍ അകലെ; പ്രചോദനമായത് താലിബാന്‍ യു.എസ് സൈന്യത്തിനുമേല്‍ നേടിയ വിജയം; ജയ്ഷ് -ഇ- മുഹമ്മദില്‍ ചേരുന്നത് സ്‌കൂളില്‍ നിന്നും പുറത്തായതിനു പിന്നാലെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ജമ്മു-കാശ്മീരില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറിയ ചാവേറായ ജയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ അദില്‍ അഹമ്മദ് ദാര്‍ താമസിച്ചിരുന്നത് സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും 10 കിലോമീറ്റര്‍ അകലെ. 'അദില്‍ അഹമ്മദ് ഗാഡി തക്‌റാനെവാല' എന്ന പേരിലാണ് അദില്‍ അറിയപ്പെട്ടിരുന്നത്. സ്‌കൂളില്‍ നിന്നും പുറത്തായതിനു പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ജയ്ഷ് -ഇ- മുഹമ്മദില്‍ ചേരുന്നത്.

Advertisment

publive-image

ദക്ഷിണ കാശ്മീരിലെ ഗുണ്ടിബാഗ് ഗ്രാമത്തിലെ താമസക്കാരനായ ആദില്‍ പതിനൊന്നാം ക്ലാസിലെ പഠനം ഉപേക്ഷിച്ചാണ് തീവ്രവാദ സംഘടനയില്‍ ചേരുന്നത്. താലിബാന്‍ യു.എസ് സൈന്യത്തിനുമേല്‍ നേടിയ വിജയമാണ് മനുഷ്യ ബോംബാകാന്‍ അദിലിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിച്ചത് തങ്ങളുടെ വിജയമാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.

സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന അദിലിന് പാകിസ്താനിലെ തീവ്രവാദ സംഘടയിൽപ്പെട്ടവരാണ് പ്രഥമിക പരിശീലനം നല്‍കിയത്. സ്‌ഫോടനം നടന്ന് മിനിട്ടുകള്‍ക്കകം ജയ്ഷ്- ഇ0- മുഹമ്മദ് അദിലിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ഈ വീഡിയോ നിങ്ങള്‍ കാണുമ്പോഴേയ്ക്കും താന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കുമെന്നും ഒരു വര്‍ഷം മുന്‍പാണ് താന്‍ ജയ്ഷ് ഇ മുഹമ്മദില്‍ ചേര്‍ന്നതെന്നും അദില്‍ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ലമെന്റ്, പാത്താന്‍കോട്ട്, ഉറി നഗ്രോദാ ആക്രമണങ്ങള്‍ക്ക് പിന്നിലും ജയ്ഷ്- ഇ- മുഹമ്മദ് എന്ന തീവ്രവാദ സംഘടനയായിരുന്നു.

Advertisment