മുംബൈ: പ്രഭാസ്, സെയ്ഫ് അലിഖാന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ആദിപുരുഷ് എന്ന സിനിമയുടെ ലൊക്കേഷനില്‍ തീപിടുത്തം. മുംബൈയിലെ സ്റ്റുഡിയോയിലാണ് വ്യാഴാഴ്ച വൈകുന്നേരം അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. അപകട സമയം പ്രഭാസും സെയ്ഫ് അലിഖാനും സെറ്റിലുണ്ടായിരുന്നില്ല.
വൈകുന്നേരം 4:10ഓടെയാണ് തീപിടിത്തമുണ്ടായത് എന്ന് പോലീസ് അറിയിച്ചു. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകട സമയം സംവിധായകനും ചെറിയ സംഘം ക്രൂവും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മഹാഭാരതത്തെ ആസ്പദമാക്കി ഓം റൗത്ത് ആണ് ആദി പുരുഷ് സംവിധാനം ചെയ്യുന്നത്. അപകടകാരണം വ്യക്തമല്ല.