Advertisment

ഒരുതുള്ളി വെള്ളമില്ലാതെ അട്ടപ്പാടി അഗളി പഞ്ചായത്തിലെ ആദിവാസി ഊരുകള്‍...ഞങ്ങള്‍ കുളിച്ചിട്ട് ഒരാഴ്ചയായി...കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വെള്ളമില്ലെന്ന് ഊരുനിവാസികള്‍

author-image
admin
Updated On
New Update

അട്ടപ്പാടി: ഒരുതുള്ളി വെള്ളത്തിനായി കേഴുകയാണ് അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിലെ കോട്ടമേട് ആദിവാസി ഊരുനിവാസികള്‍. പരാതികള്‍ പറഞ്ഞും വാഗ്ദാനങ്ങള്‍ കേട്ടും മടുത്തവരാണ് അട്ടപ്പാടി കോട്ടമേട് ഊരുവാസികള്‍.

Advertisment

publive-image

മാസത്തില്‍ ഒരിക്കല്‍ മാത്രം അതും അരമണിക്കൂര്‍ പെപ്പിലൂടെ എത്തുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്വാസം. ജലവിതരണ സംവിധാനങ്ങളൊന്നുമില്ലാതെ വര്‍ഷങ്ങളായി ഇവര്‍ ദുരിതമനുഭവിക്കുകയാണ്.

35 കുടുംബങ്ങളിലായി 80 ഓളം ആദിവാസികള്‍ താമസിക്കുന്ന സ്ഥലത്ത് അരമണിക്കൂര്‍ മാത്രം കിട്ടുന്ന വെള്ളം ഒന്നിനും തികയില്ല.

രണ്ടു മലകള്‍ താണ്ടി അഞ്ച് കിലോമീറ്റര്‍ നടന്നാണ് ഇവര്‍ വെള്ളം ശേഖരിക്കുന്നത്. കുടിക്കാനുള്ള വെള്ളം ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും എത്തിയാല്‍ മതിയെന്ന ചെറിയ ആവശ്യം മാത്രമാണ് ഇവര്‍ ഉന്നയിക്കുന്നത്. അതേസമയം കുടിവെളള ലഭ്യത കുറവാണെന്നും പുതിയ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് പറയുന്നത്.

Advertisment