Advertisment

ഇത് വൃത്തികെട്ട രാഷ്ട്രീയം; ഞാന്‍ ശാന്തത പാലിക്കുകയാണ്; സുശാന്ത് സിംഗ് രാജ്പുതിന്റെ മരണശേഷം തനിക്കെതിരായി ആരോപണങ്ങള്‍ ഉയരുന്നതായി ആദിത്യ താക്കറെ

New Update

publive-image

Advertisment

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണശേഷം തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നതായും ഇത് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മന്ത്രി ആദിത്യ താക്കറെ.

സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ബന്ധമുള്ളത് ഒരു തെറ്റല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

' ഇത് വൃത്തികെട്ട രാഷ്ട്രീയമാണ്. ഞാന്‍ ശാന്തത പാലിക്കുകയാണ്. കൊവിഡിനെതിരായ യുദ്ധത്തിലാണ് സര്‍ക്കാര്‍. ഞങ്ങള്‍ വിജയിക്കുന്നത് അംഗീകരിക്കാന്‍ ചിലര്‍ക്ക് ആകുന്നില്ല. അതുകൊണ്ട് സുശാന്തിന്റെ മരണം അവര്‍ രാഷ്ട്രീയവത്കരിക്കുന്നു'-ആദിത്യ താക്കറെ പറഞ്ഞു.

Advertisment