Advertisment

ആദിവാസി ദിനത്തിൽ വിദ്യാർത്ഥികളെ ആദരിച്ചു

New Update

publive-image

നിലമ്പൂർ: ആദിവാസി ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയും പട്ടികവർഗ്ഗ സേവാ സൊസൈറ്റിയും സംയുക്തമായി നിലമ്പൂർ മേഖലയിലുള്ള വെള്ളാരംകുന്ന്, മൂച്ചിപ്പരത, അപ്പൻകാപ്പ്, ഇല്ലിക്കാട് കോളനികളിലെ വിദ്യാർത്ഥികളെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല സെക്രട്ടറി സിപി ഷരീഫ്, സെക്രട്ടേറിയറ്റംഗം കെപി തഷ് രീഫ്, പട്ടികവർഗ്ഗ സേവാ സൊസൈറ്റി സെക്രട്ടറി ചിത്ര നിലമ്പൂർ, ലെമ ഹിദായ, റശാദ് തുടങ്ങിയവർ നേതൃത്വം നൽകി.

adivasi day
Advertisment