Advertisment

ഡിലവര്‍ സയ്യദ് സ്‌മോള്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍

New Update

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ അമേരിക്കന്‍ ഡിലവര്‍ സയ്യദിനെ സ്‌മോള്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററായി പ്രസിഡന്റ് ബൈഡന്‍ നിയമിച്ചു.എ എ പി ഐ വിക്ടറി ഫണ്ട് ഉപാദ്ധ്യക്ഷനായ സയ്യദിനെ മാര്‍ച്ച് 3നാണ് പുതിയ തസ്തികയില്‍ നിയമിച്ചുകൊണ്ട് ബൈഡന്‍ ഉത്തരവിട്ടത്.

Advertisment

publive-image

 

സയ്യദിനെ നിയമനം സെനറ്റ് അംഗീകരിച്ചാല്‍ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ എത്തുന്ന ആദ്യ മുസ്ലീം അമേരിക്കനായിരിക്കും സയ്യദ്. അതോടൊപ്പം കാബിനറ്റ് റാങ്കില്‍ എത്തുന്ന ആദ്യ പാക്കിസ്ഥാന്‍ അമേരിക്കന്‍ കൂടിയായിരിക്കും സയ്യദ്.

'ഞാന്‍ ഏറ്റവും വിനയാന്വിതം, ബഹുമാന്യനുമായിരിക്കുന്ന ഈ നിയമനത്തിലൂടെ' സയ്യദ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായി സ്ഥാനവും, സമയവുമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സയ്യദ് ഈ സ്ഥാനത്തിന് ഏറ്റവും അര്‍ഹനായ വ്യക്തിയാണെന്ന് 2016 ല്‍ എ എ പി ഐ വിക്ടറി ഫണ്ട് സ്ഥാപിക്കുന്നതിന് സയ്യദിനൊപ്പമുണ്ടായിരുന്ന ശേഖര്‍ നരസിംഹന്‍ അഭിപ്രായപ്പെട്ടു. നിരവധി മുസ്ലീം സംഘടനകളും സയ്യദിന്റെ നിയമനത്തിന്‍ ആഹ്ലാദം പങ്കിട്ടു.

പാക്കിസ്ഥാനില്‍ നിന്നും പഠനത്തിനായി ഒഹായോവിലെ കോളേജില്‍ എത്തിയതാണ് സയ്യദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സ്, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

administration
Advertisment