Advertisment

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്‌ ;  പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടതില്‍ അപാകതയുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതികളുള്‍പ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തങ്ങളുടേതായിരിക്കുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

Advertisment

കെ.എ.പി നാല് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചോദ്യം ചെയ്ത് പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

publive-image

യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ ഉണ്ടാവുന്നതിനു മുമ്പാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. നാലാം ബെറ്റാലിയനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ശാരീരിക ക്ഷമതാ യോഗ്യതാ പരീക്ഷയിലുള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നെന്നാണ് ജൂലൈ അഞ്ചിലെ കോടതി ഉത്തരവില്‍ പറയുന്നത്.

ഈ ഹരജിയില്‍ തീര്‍പ്പാക്കുംവരെ ലിസ്റ്റില്‍ നിന്നും നിയമനം നടത്തരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പത്ത് ഉദ്യോഗാര്‍ത്ഥികളാണ് പരാതിയുമായി ട്രൈബ്യൂണലിനെ സമീപിച്ചത്.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികള്‍ക്ക് പി.എസ്.സി പരീക്ഷയില്‍ സെന്റര്‍മാറ്റി നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും അപേക്ഷിച്ച നസീമിനും ശിവരഞ്ജിത്തിനും തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം അനുവദിച്ചെന്നാണ് ആരോപണം.

Advertisment