Advertisment

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിന് എംഎസ് ഗോൾവാൾക്കറുടെ പേരു നൽകാനുള്ള നീക്കത്തിനെതിരെ അടൂർ പ്രകാശ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിന് എംഎസ് ഗോൾവാൾക്കറുടെ പേരു നൽകാനുള്ള നീക്കത്തിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ് വർധനും കത്തയച്ചു.

ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് ഗോൾവാൾക്കാറുടെ പേരു നൽകുന്നതിനെതിരെ ഉയർന്നിട്ടുള്ള വ്യാപക എതിർപ്പ് സർക്കാർ കണക്കിലെടുക്കണം.

ഒരു പൊതു സ്ഥാപനത്തിന് വ്യക്തിയുടെ പേരു നൽകുമ്പോൾ സ്വീകാര്യതയും സാമൂഹ്യ സംഭാവനകളും കണക്കിലെടുക്കണം.

ഇത്തരമൊരു അഭിമാന സ്ഥാപനം രാഷ്ട്രീയ വിവാദത്തിനുള്ള വേദിയാക്കാതെ ശ്രീനാരായണ ഗുരുവിന്റെ പേരിൽ പുതിയ ക്യാംപസ് നാമകരണം ചെയ്യണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

adoor prakash
Advertisment