Advertisment

കുവൈറ്റില്‍ പ്രവാസി കമിതാക്കളുടെ കുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ കേസ് ; കൂടുതല്‍ നടപടികള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി കമിതാക്കളുടെ കുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ കേസില്‍ പൊലീസ് കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുന്നു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാകും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.

Advertisment

publive-image

സംഭവത്തില്‍ പണം വാങ്ങി കുഞ്ഞിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിയാന്‍ ശ്രമിച്ച സിറിയന്‍ പ്രവാസിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞിന്റെ മാതാപിതാക്കളായ ഈജിപ്ഷ്യനും ഫിലിപ്പിനോ യുവതിക്കും എതിരെ വ്യഭിചാര കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നവജാത ശിശുവിന്റെ മൃതദേഹം വലിച്ചെറിയാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ യുവാവിനെതിരെ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

kuwait kuwait latest
Advertisment