Advertisment

ചാനൽ ചർച്ചകളിലെ സിപിഎം വിരുദ്ധപോരാളി അഡ്വ. എ ജയശങ്കറിനെ സിപിഐ പുറത്താക്കി ! സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും പിണറായിയെയും സിപിഎമ്മിനെയും നിശിതമായി വിമർശിക്കുന്ന ജയശങ്കർ ഇടതുപക്ഷ ഐക്യത്തിന് വിഘാതമാകുന്നുവെന്ന് സി പി ഐ; പൊതു ഇടങ്ങളിൽ വസ്തുതകൾക്ക് നിരക്കാത്ത വിമർശനങ്ങൾ പതിവാക്കിയ ജയശങ്കറിൻ്റെ അംഗത്വം പുതുക്കാതെ പാർട്ടി. അഭിഭാഷക സംഘടനയിൽ നിന്നും ഉടൻ പുറത്താക്കും ?

New Update

കൊച്ചി: അഡ്വ. എ ജയശങ്കറിനെ സിപിഐയിൽ നിന്നും പുറത്താക്കി. സിപിഐ അഭിഭാഷക സംഘടനയുടെ മുൻ സംസ്ഥാന നേതാവായിരുന്ന ജയശങ്കറിന് കഴിഞ്ഞ സമ്മേളനത്തിൽ സംഘടനയുടെ ഭാരവാഹിത്വവും നഷ്ടമായിരുന്നു. ഇത്തവണ ജയശങ്കറിൻ്റെ അംഗത്വം പുതുക്കേണ്ടന്ന് അദ്ദേഹം ഉൾകൊള്ളുന്ന ഹൈക്കോടതി ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.

Advertisment

publive-image

സോഷ്യൽമീഡിയ വഴിയും ടെലിവിഷൻ ചർച്ചകളിലും സ്ഥിരമായി സിപിഎമ്മിനെ വിമർശിക്കുന്ന ജയശങ്കർ ഇടതുപക്ഷ ഐക്യത്തിന് വിഘാതമാകുന്ന നിലപാട് സ്വീകരിക്കുന്നു എന്ന കാരണത്താലാണ് നടപടി. വരും ദിവസങ്ങളിൽ അഭിഭാഷക സംഘടനയും അതിനുള്ളിലെ പാർട്ടി ഫ്രാക്ഷനും ജയശങ്കറിനെ പുറത്താക്കുമെന്നാണ് സൂചന.

സ്ഥിരമായി സിപിഎമ്മിനെ വിമർശിക്കുന്നു എന്നതാണ് ജയശങ്കറിനെതിരെ ഉയരുന്ന ആരോപണം. സംഘപരിവാർ മനസുമായി പാർട്ടിക്കുള്ളിൽ കടന്നുകയറിയ ആൾ എന്നാണ് സിപിഎമ്മും ജയശങ്കറെ വിമർശിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് വ്യക്തി വൈരാഗ്യം തീർക്കാനെന്ന നിലയിലുള്ള വിമർശനമാണ് ഇദ്ദേഹം നടത്താറുള്ളത്.

ഒരു കാലത്ത് തന്റേതായ ശൈലിയിലൂടെ വായനക്കാരയെും പ്രേക്ഷകരെയും ആകർഷിക്കാൻ ജയശങ്കറിന് കഴിഞ്ഞിരുന്നു. പക്ഷെ പിന്നീട് വ്യക്തിപരമായ അജണ്ട വച്ച് ചാനൽ ചർച്ചകളിൽ ഇടപെടുന്ന ഒരാൾ എന്ന പൊതു വിമർശനവും ജയശങ്കറിന് ഏൽക്കേണ്ടിവന്നു.

മാത്രമല്ല സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ ചർച്ചകളിലും പ്രതികരിക്കുന്നത് പാർട്ടിക്ക് അനുകൂലമായല്ല എന്ന് മാത്രമല്ല, ഇടത് പക്ഷ ഐക്യത്തിന് വിള്ളലുണ്ടാക്കുകയും ഇടതുപക്ഷത്തെ ആകെ പൊതുസമൂഹത്തിന് മുന്നിൽ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന നിലയിലാണ് എന്നാണ് ചില സി പി ഐ നേതാക്കൾ വിലയിരുത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും കടുത്ത വിമർശകനാണ് ജയശങ്കർ. സിപിഐ പോലുള്ള പ്രമുഖ ഇടതു പാർട്ടിയുടെ നേതാവായി തുടർന്നുകൊണ്ട് എങ്ങനെയാണ് ഇത്തരത്തിൽ പരസ്യമായി മുഖ്യമന്ത്രിയേയും മുന്നണിയെ നയിക്കുന്ന പാർട്ടിയേയും വിമർശിക്കാനാകുക എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

നേരത്തെ അഡ്വ. ജയശങ്കറുള്ള ചർച്ചകളിൽ നിന്നും സി പി എം നേതാക്കൾ വിട്ടുനിന്നിരുന്നു. ചർച്ചകളിൽ സ്വാതന്ത്ര്യ നിലപാടുകൾ സ്വീകരിക്കുന്ന ചിലരും ഇദ്ദേഹം ചർച്ചയിൽ ഉണ്ടെങ്കിൽ പങ്കെടുക്കാൻ വിമുഖത കാട്ടിയിരുന്നു.

adv a jayasankar
Advertisment