Advertisment

ഭക്ഷണമെത്താത്തതിനാൽ താറാവുകൾ പട്ടിണിയിൽ. അസുഖം ബാധിച്ച് ആയിരക്കണക്കിന് താറാവുകൾ ചത്തുവീഴുന്നു- ചങ്ക് തകർന്ന് കുട്ടനാട്ടിലെ താറാവ് കർഷകർ

author-image
admin
New Update

കുട്ടനാട് : ചങ്ക് തകർന്ന് കുട്ടനാട്ടിലെ താറാവ് കർഷകർക്ക് വരാനിരിക്കുന്നത് വറുതീയുടെ കാലമോ ?. സുപ്രീം കോടതി അഭിഭാഷകനും കോൺ​ഗ്രസ് നേതാവുമായ അഡ്വ. അനിൽ ബോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;

Advertisment

publive-image

ചങ്ക് തകർന്ന് താറാവ് കർഷകർ .....

കണ്ണീർക്കയത്തിൽ നിന്ന് കരകയറ്റാൻ നടപടി ഉണ്ടായില്ലെങ്കിൽ കുട്ടനാട്ടിലും പരിസരത്തുമായി ചത്തൊടുങ്ങുന്നത് അഞ്ചു ലക്ഷത്തോളം താറാവുകൾ , കേരളത്തിൽ ഏറ്റവും കൂടുതൽ താറാവ് കർഷകരും ഹാച്ചറികളും ഉള്ളയിടമാണ് എൻ്റെ നാട് കുട്ടനാട് .

കുട്ടനാട്ടിലെ എടത്വ, ചമ്പക്കുളം , ചേന്നങ്കരി , നീലംപേരൂർ, നെടുമുടി തുടങ്ങിയ ഇടങ്ങളിലായി നൂറ് കണക്കിന് കർഷകരും ലക്ഷക്കണക്കിന് താറാവുകളും ഉണ്ട് . കാലാവസ്ഥ കനത്ത ചൂട് , മാറി വരുന്ന മഴ , താറാവുകളെ പാടത്തിറക്കാൻ പറ്റുന്നില്ല. ഭക്ഷണമെത്തിക്കാൻ ഉടമകൾക്കും ജോലിക്കാർക്കുമാകുന്നില്ല.

അതിനായി പോകുന്ന വാഹനങ്ങൾ കാര്യം പറഞ്ഞിട്ടും കേൾക്കാതെ പോലീസ് പിടിച്ചെടുക്കുന്നു .... കൂടെ കൊറോണ ഭയം .... ചൂട് അസുഖമുണ്ടാക്കുന്നു.  ഭക്ഷണമെത്താത്തതിനാൽ താറാവുകൾ പട്ടിണിയിൽ. അസുഖം ബാധിച്ച് ഇന്നും ആയിരക്കണക്കിന് താറാവുകൾ ചത്തുവീണു.

ഇത് ദിവസങ്ങളായി തുടരുകയാണ് ..... മരുന്നുകൾ എത്തിക്കുന്നതിനോ , കൊടുക്കാനോ കഴിയുന്നില്ല...... കഴിഞ്ഞ ദിവസങ്ങളിൽ നാം ഒന്നായി ഉയർത്തിയ നെൽകർഷകരുടെ പ്രശ്ന പരിഹാര നടപടികൾ തുടങ്ങി ... താറാവും ജീവിയല്ലേ , ഉടമകൾ മനുഷ്യരല്ലേ , അവരുടെ കണ്ണീരും കാണണ്ടേ .......

നിരവധി കുടുംബങ്ങളുടെ വരുമാന മടയുന്നു.... കടം പെരുകുന്നു, കനത്ത പട്ടിണിയിലേക്ക് നീങ്ങുകയാണ് കുടുംബങ്ങൾ . ഇറച്ചിക്കായുള്ള താറാവെങ്കിലും പട്ടിണി കെടന്നുള്ള കൂട്ടമരണം ആർക്ക് സഹിക്കാനാകും.  ഉടമകളെങ്ങനെ സഹിക്കും . ഇവർക്ക് നെൽകർഷകർക്ക് നൽകും പോലെ പാസ് അനുവദിക്കണം. മരുന്നെത്തിക്കാൻ, ആഹാരമെത്തിക്കാൻ , വഴിയൊരുക്കണം.

നഷ്ടപരിഹാരത്തിന് തീരുമാനം ഉണ്ടാകണം.  അകാരണമായി പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടു നൽകണം . കൊല്ലാക്കൊല ചെയ്യരുതീ പാവങ്ങളെ . പാവം മനുഷ്യരെ കൂട്ടമരണത്തിലേക്ക് തള്ളിവിടരുത്,  ഈ ജീവികളെ......

https://m.facebook.com/story.php?story_fbid=2680287048764402&id=100003493986037&sfnsn=wiwspmo&extid=9pn8CyfbgHYZJZf9

Advertisment