Advertisment

തച്ചടിയോട് ചെയ്തതിൻ്റെ തനിയാവർത്തനമാണ് കെ സി വേണുഗോപാലിനോടും സിപിഎം കാണിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് അഡ്വ. അനിൽ ബോസ്

New Update

publive-image

Advertisment

ആലപ്പുഴ: ആറുമാസക്കാലം മാത്രം ധനകാര്യവകുപ്പ് മന്ത്രി ആയിരുന്ന തച്ചടി പ്രഭാകരൻ്റെ ഭരണപരമായ വിജയമാണ് നെടുമുടി, പള്ളാത്തുരുത്തി പാലത്തിൻറെ സാക്ഷാൽക്കാരം. അന്ന് തച്ചടിയെ ഒഴിവാക്കി ഉദ്ഘാടനം നടത്തിയ സിപിഎമ്മുകാരും ജി സുധാകരനും അതേ നിലപാടാണ് തീരദേശ ഹൈവേ ഉദ്ഘാടന ചടങ്ങിലും കാണിക്കുന്നത്.

വേണുഗോപാലിനെ ഒഴിവാക്കിയ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. ബൈപാസിൻ്റെ പൂർത്തീകരണത്തിന് ഇന്ന് ഏതെങ്കിലും ഒരു വ്യക്തിക്ക് ക്രെഡിറ്റ് അവകാശപ്പെടാൻ കഴിയുമെങ്കിൽ അത് കെ സി വേണുഗോപാലിന് മാത്രമാണ് എന്നും അനിൽ ബോസ് പറഞ്ഞു.

എംഎൽഎ ആയും, എംപിയായും സംസ്ഥാന മന്ത്രിയായും, കേന്ദ്രമന്ത്രിയായും പ്രവർത്തിച്ച കാലയളവിൽ കെ സി വേണുഗോപാൽ നടത്തിയിട്ടുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിൽ തങ്കലിപികളാൽ തന്നെയാണ് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ആലപ്പുഴയുടെ ജന മനസ്സിലും ബൈപാസ് പൂർത്തീകരണ നായകൻ വേണുഗോപാൽ തന്നെയെന്നും അനിൽ ബോസ് പറഞ്ഞു.

അത് കവർന്നെടുക്കാൻ ഉള്ള ജി സുധാകരൻ്റെ ഒറ്റയാൻ കളിയെ സ്ഥലം സിപിഎം എംപിയും, ധനകാര്യമന്ത്രി ഐസക്കും പോലും അംഗീകരിക്കുന്നുണ്ടോ എന്ന് സുധാകരൻ വ്യക്തമാക്കണം.

 

 

alappuzha news
Advertisment