Advertisment

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കേസ്; അഡ്വ. സിറിയക്ക് തോമസ് കേരള ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്തു

New Update

publive-image

Advertisment

തൊടുപുഴ: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. സിറിയക്ക് തോമസ് കേരള ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്തു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ആറു പേരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സിറിയക്ക് തോമസ് ഒഴിച്ചുള്ള മറ്റ് അഞ്ച് സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ അസ്വീകാര്യമായിരുന്നു എന്നും അക്കാരണത്താല്‍ അവരുടെയെല്ലാം നാമനിര്‍ദ്ദേശ പത്രികകള്‍ തിരസ്കരിച്ച് സാധുവായ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ഏക സ്ഥാനാര്‍ത്ഥിയായ അഡ്വ. സിറിയക്ക് തോമസിനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതായിരുന്നു എന്നും മറ്റും ഉന്നയിച്ചാണ് തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

അഡ്വ. സിറിയക്ക് തോമസിനു പുറമെ വിജയിച്ച വാഴൂര്‍ സോമന്‍, ബിജെപിയുടെ ശ്രീനഗരി

രാജന്‍, ബി.എസ്.പിയുടെ ബിജു മറ്റപ്പിള്ളി, സ്വതന്ത്രന്‍മാരായ ഗോപാലകൃഷ്ണന്‍, സോമന്‍ കുഞ്ഞുകുഞ്ഞ് എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ത്ഥികള്‍.

വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന വഴൂര്‍ സോമന്‍ സര്‍ക്കാരിന്‍റെ വക താമസ സൗകര്യവും വാഹനവും ഉപയോഗിച്ചിരുന്നു എന്നും, ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ് നാമനിര്‍ദ്ദേശ പത്രി കയോടൊപ്പം ഹാജരാക്കുകയോ നിശ്ചിത ഫോറത്തിലുള്ള സത്യവാങ്മൂലത്തിലെ പ്രസക്തമായ കോളങ്ങളും ഭാര്യയുടേയും മക്കളുടേയും വരുമാനത്തെ സംബന്ധിച്ച കോളങ്ങളും പൂരിപ്പിക്കാതെ വിട്ടു എന്നും, ബിജു മറ്റപ്പള്ളി, ഗോപാലകൃഷ്ണന്‍, സോമന്‍ കുഞ്ഞു കുഞ്ഞ് എന്നിവര്‍ നാമനിര്‍ദേശ പത്രികയൊടോപ്പം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും അപൂര്‍ണ്ണമായിരുന്നു എന്നും ആയത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും ശ്രീനഗരി രാജന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമര്‍പ്പിച്ച സത്യവാങ്മൂല

ങ്ങള്‍ നിയമാനുസരണം നോട്ടറിയോ മജിസ്ട്രേറ്റോ സാക്ഷ്യപ്പെടുത്തിയിരുന്നില്ല എന്നും മറ്റും

ആരോപിച്ചാണ് ഹൈക്കോടതിയിലെ അഭിഭാഷകനായ സി.എസ് മനു മുഖാന്തിരം അഡ്വ. സിറിയക്ക് തോമസ് തെരഞ്ഞെടുപ്പ് കേസ് (തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ നമ്പര്‍ 7/2021) ഫയല്‍ ചെയ്തിരിക്കുന്നത്.

1835 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വാഴൂര്‍ സോമന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ ശ്രീനഗരി രാജന്‍ 7,126 വോട്ടുകളും, ബി എസ് പിയുടെ ബിജു മറ്റപ്പള്ളിയും മറ്റ് സ്വതന്ത്ര

സ്ഥാനാര്‍ത്ഥികളും കൂടി ആകെ 1,317 വോട്ടുകളും ലഭിച്ചിരുന്നു.

ശ്രീനഗരി രാജന്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം നോട്ടറിയോ,

മജിസ്ട്രേറ്റോ സാക്ഷിപ്പെടുത്തിയിട്ടില്ലാത്തതിനാലും വിജയിച്ച വാഴൂര്‍ സോമന് ലഭിച്ച ഭൂരി

പക്ഷത്തിന്‍റെ (1835) നാലിരട്ടിയോളം വോട്ട് (7126) ശ്രീനഗരി രാജന് ലഭിച്ചതിനാലും, ബിജു

മറ്റപ്പള്ളിയുടേയും മറ്റു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദ്ദേശ പത്രികകളും സാധുവല്ലാത്തതിനാല്‍ അവര്‍ക്കു ലഭിച്ച വോട്ടുകളും തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചു എന്ന് സ്പഷ്ടമാണെന്നും അഡ്വ. സിറിയക്ക് തോമസ് ഹര്‍ജിയില്‍ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.

idukki news
Advertisment