Advertisment

യുവാക്കളുടെ കരുത്തിൽ യുവജന കൺവെൻഷൻ; കുട്ടനാട് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജേക്കബ് എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ വിദ്യാർത്ഥി യുവജന കൺവെൻഷൻ ആവേശമായി

New Update

publive-image

Advertisment

കുട്ടനാട്: യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജേക്കബ് എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌, കെഎസ്യു കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ വിദ്യാർത്ഥി യുവജന കൺവെൻഷൻ ആവേശമായി.

യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ നോബിൻ പി ജോൺ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ്‌ സജി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി ജേക്കബ് എബ്രഹാമിന്റെ വിജയത്തിനായി യുവജനങ്ങളും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അജോ ആന്റണി, എസ്. ശ്രീജിത്ത്‌, ഗോകുൽ ഷാജി, ജോസഫ് കെ.നെല്ലുവേലി, ജോസഫ് ചേക്കോടൻ, സി.വി രാജീവ്, ജോസഫ്കുട്ടി വിരുത്തേൽ, പി.എസ് തോമസ്, ബ്ലെസ്റ്റൺ തോമസ്,ടോം നടുവിലേടം, റോജൻ ഇടിക്കുള, ആശ ജോസഫ്, ലിജി വർഗീസ്, നിബിൻ കെ തോമസ്, ഷോബിൾ സജി, ജോബിൻ പൂയപ്പള്ളി, റോഫിൻ ജേക്കബ്,അലൻ പത്തിൽ, അജു ആന്റണി, ജോബിൻ അങ്ങാടിശേരി, ആകാശ് ബെന്നിച്ചൻ, റോബിൻ പടൂർ, തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് അഡ്വ ജേക്കബ് എബ്രാഹം നെടുമുടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. ചമ്പക്കുളം മാർക്കറ്റ്, പള്ളി പ്രദേശം, മിൽമ പാലം, ചാമ്പക്കുളം ഫറോനാ പള്ളി,വൈശ്യം ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

കോൺഗ്രസ്സ് നോർത്ത് മണ്ഡലം പ്രസിഡന്റ് എൻ.വി. ഹരിദാസ്, കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റ് എം. എ. ചാക്കോ, സൗത്ത് മണ്ഡലം പ്രസിഡന്റ് റോബർട്ട്‌ ജോൺസൺ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി മൻമഥൻ, വൈസ് പ്രസിഡന്റ് ജോസഫ് വാളേയക്കൻ, മെമ്പർമാരായ സാജു കടമാട്, എൻ.എസ്. കുഞ്ഞുമോൻ, സോഫിയാമ്മ തുടങ്ങിയ നേതാക്കൾ ഒപ്പം ചേർന്നു.

alappuzha news
Advertisment