Advertisment

അമൃതാനന്ദമയി സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല, വനിതാ മതിലില്‍ പങ്കെടുത്തില്ല, ശബരിമല കീഴടക്കിയ കനകദുര്‍ഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല ;അതൊക്കെ പോട്ടെ ;പാര്‍ട്ടി സെക്രട്ടറിയുടെ ആജ്ഞ ധിക്കരിച്ച് പുത്തരിക്കണ്ടം യോഗത്തില്‍ പ്രസംഗിച്ചു;ഇനി വിട്ടുവീഴ്ചയില്ല ;പരിഹാസവുമായി ജയശങ്കര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ശബരിമല കര്‍മസമിതി യോഗത്തിനെത്തിയ മാതാ അമൃതാനന്ദമയിക്കെതിരെ സൈബര്‍ സഖാക്കളുടെ ആക്രമണം വര്‍ദ്ധിക്കുമെന്നും സമരം കടുപ്പിക്കുമെന്നും അഡ്വ.ജയശങ്കര്‍. ശബരിമല കര്‍മസമിതിയുടെ പുത്തരിക്കണ്ടം യോഗത്തില്‍ പ്രസംഗിച്ചതിനാല്‍ ഇനി പാര്‍ട്ടിയും വര്‍ഗ ബഹുജന സംഘടനകളും അടങ്ങിയിരിക്കില്ലെന്നും അഡ്വ. ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Advertisment

publive-image

പതിഷേധിച്ചവര്‍ അമൃതാ ഡീംഡ് യൂണിവേഴ്‌സിറ്റി നല്‍കിയ ബിരുദം തിരിച്ചു കൊടുക്കാനും ആലോചനയുണ്ടെന്നും അദ്ദേഹം പരിഹസിക്കുന്നു.

അമൃതാനന്ദമയി നവോത്ഥാന നായികയല്ല. അവര്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല, വനിതാ മതിലില്‍ പങ്കെടുത്തില്ല, ശബരിമല കീഴടക്കിയ കനകദുര്‍ഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല.

അതൊക്കെ പോകട്ടെ എന്നു വെക്കാം. ദേവസ്വം മന്ത്രിയുടെ അഭ്യര്‍ത്ഥനയും പാര്‍ട്ടി സെക്രട്ടറിയുടെ ആജ്ഞയും ധിക്കരിച്ച് ശബരിമല കര്‍മസമിതിയുടെ പുത്തരിക്കണ്ടം യോഗത്തില്‍ പ്രസംഗിച്ചു.

ഇനി വിട്ടുവീഴ്ചയില്ല. പാര്‍ട്ടിയും വര്‍ഗ ബഹുജന സംഘടനകളും അടങ്ങിയിരിക്കില്ല. ആള്‍ദൈവത്തിനും ആലിംഗനത്തിനും എതിരായ സമരം ശക്തമാക്കും. കോടിയേരി ബാലകൃഷ്ണന്‍ അതിനു തുടക്കം കുറിച്ചു കഴിഞ്ഞു. സൈബര്‍ സഖാക്കള്‍ കടപ്പുറം സുധാമണിക്കെതിരെ ആക്രമണം കടുപ്പിച്ചു. സാംസ്‌കാരിക നായകരുടെ പ്രസ്താവന ഉടന്‍ പുറത്തുവരും.

അമൃതാ ഡീംഡ് യൂണിവേഴ്‌സിറ്റി നല്‍കിയ ബിരുദം തിരിച്ചു കൊടുക്കാനും ആലോചനയുണ്ടത്രേ

Advertisment