ലോകായുക്ത വിധിക്കെതിരെ സമര്‍പിച്ച ഹര്‍ജിയില്‍ മുന്‍ മന്ത്രിയുടെ വാദങ്ങളൊക്കെയും ഹൈകോടതി തളളിക്കളഞ്ഞിരിക്കുന്നു – അഡ്വ. പിഎംഎ സലാം

സത്യം ഡെസ്ക്
Tuesday, April 20, 2021

ആദ്യ ഘട്ടത്തില്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ പോലും തയ്യാറാകാതിരുന്ന ഹൈകോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് സാമാന്യബോധമുളള ആര്‍ക്കും ബോധ്യപ്പെടാവുന്നതേ ഉളളൂ. ഇത് മുന്‍കൂട്ടി കണ്ട് വക്കീലിന്‍റെ ഉപദേശപ്രകാരമായിരുന്നു മന്ത്രിയുടെ രാജിയെന്ന് അന്ന് തന്നെ യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയതാണ്.

എന്നാല്‍ ഉയര്‍ന്ന ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രിയുടെ രാജിയെന്നായിരുന്നു സിപിഎമ്മും മന്ത്രിയും വിശദീകരിച്ചിരുന്നത്. ഹൈകോടതിവിധിയുടെ പശ്ചാത്തലത്തിലും സിപിഎമ്മിന്‍റേയും ഇടതുപക്ഷത്തിന്‍റേയും നിലപാട് എന്തെന്ന് വ്യക്തമാക്കണം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജിവെച്ച അഞ്ച് മന്ത്രിമാരും ഇതേ ”ധാര്‍മ്മികത” തന്നെയായിരുന്നോ ഉയര്‍ത്തിപ്പിടിച്ചതെന്നും ഇടത് നേതൃത്വം വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച മന്ത്രിയുടെ അവകാശ വാദം തെറ്റായിരുന്നുവെന്നും നിവൃത്തി കേടുകൊണ്ടാണ് മന്ത്രി രാജിവെക്കേണ്ടി വന്നതെന്നും ബഹു.ഹൈക്കോടതി ഒരിക്കൽ കൂടി സാക്ഷ്യപ്പെടുത്തുന്നു.

×