Advertisment

ഡിസിസി പ്രസിഡന്‍റിനെ കൈയ്യേറ്റം ചെയ്ത സംഭവം തീരാ കളങ്കം…

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കി ഡിസിസി പ്രസിഡന്‍റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാറിനെ കൈയ്യേറ്റം

ചെയ്ത സംഭവത്തെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകന്‍ ശക്തമായി

അപലപിച്ചു.

പ്രസ്തുത സംഭവത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ

മാതൃകപരമായ ശിക്ഷണ നടപടികള്‍ കൈക്കൊള്ളണമെന്ന് യു ഡി എഫ് ചെയര്‍മാന്‍

ആവശ്യപ്പെട്ടു. യുഡിഎഫിനും, കോണ്‍ഗ്രസിനും അര്‍ഹതപ്പെട്ട വിജയം ഇടുക്കി

ജില്ലയില്‍ നേടാന്‍ കഴഞ്ഞില്ലെങ്കിലും, താരതമ്യേന മെച്ചപ്പെട്ട വിജയം ജില്ലയില്‍

കൈവരിക്കാന്‍ കഴിഞ്ഞു.

4 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥികള്‍ തോറ്റത് നിസ്സാര വോട്ടുകള്‍ക്കാണ്. ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിനും കോണ്‍ഗ്രസിനും നഷ്ടപ്പെട്ടത് അക്കാരണത്താലാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ ഇടുക്കി ജില്ലയില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ഗുണം ചെയ്തില്ല എന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.

നഗരസഭകളിലേയും, പഞ്ചായത്ത് ഭരണസമിതികളിലേയും സ്ഥാനങ്ങള്‍ പങ്കുവയ്ക്കാന്‍ കൈക്കൊണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യുഡിഎഫിന്‍റെ പൊതു തീരുമാനങ്ങളാണ്. എല്ലാ ഉത്തരവാധിത്വങ്ങളും ഡിസിസി പ്രസിഡന്‍റിന് മാത്രമാണെന്ന് ആരോപിക്കുന്നത് ദുരുപദൃഷ്ടിതമാണ്.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ യശസിനും സല്‍ക്കീര്‍ത്തിക്കും കളങ്കമുണ്ടാകാനായി

ഡിസിസി പ്രസിഡന്‍റിനെ കൈയ്യേറ്റം ചെയ്തവര്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്. ഇത്തരം നടപടികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതലോടെ കൂട്ടായി ചെറുക്കണമെന്നും യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

 

thodupuzha news
Advertisment