Advertisment

അതിവേഗത്തില്‍ അഡ്വ. എസ് ശരത്തിന്റെ പര്യടനം

New Update

publive-image

Advertisment

ചേര്‍ത്തല: കഴിയുന്നത്ര ആളുകളെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് ചേര്‍ത്തലയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. എസ്. ശരത്. യുവാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നീണ്ട നിരയാണ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ദൈവദാസന്‍ ജോസഫ് കണ്ടത്തിലച്ചന്റെ കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് മതിലകം അസിസി കോണ്‍വെന്റില്‍ എത്തി അന്തേവാസികളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. പിന്നീട് ചേര്‍ത്തല പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ കടകളിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. ഇവിടെവെച്ച് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുകയുടെ ഒരു വിഹിതം ആലപ്പുഴ എല്‍.പി.എസ്. റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ സ്വരൂപിച്ചു അഡ്വ. എസ്. ശരത്തിന് നല്‍കി.

publive-image

ജില്ലയില്‍ 124 എല്‍.പി.എസ്. അസിസ്റ്റന്റ് തസ്തികകള്‍ ഉണ്ടായിട്ടും നിയമനം നടത്താത്തതിനെ തുടര്‍ന്ന് അഡ്വ എസ്.ശരത്തിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴ പി.എസ്.സി. ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ അന്ന് ശരത് അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റു. പുതിയ നിയമങ്ങനളോടെ സമരം ഫലം കണ്ടപ്പോഴാണ് ശരത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ സമരത്തില്‍ നിന്നും പിന്‍മാറിയത്. അഡ്വ. എസ്.ശരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന്റെ സമരങ്ങളുടെ ഫലമായി നിരവധി ആളുകള്‍ക്ക് ജോലി ലഭിച്ചു. ഇതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുകയുടെ ഒരു വിഹിതം എല്‍.പി.എസ്. റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ അഡ്വ. എസ്. ശരത്തിന് സ്‌നേഹോപഹാരമായി നല്‍കിയത്.

തുടര്‍ന്ന് കണ്ടംകുളങ്ങര തണ്ണീര്‍മുക്കം, വാരനാട് എന്നിവടങ്ങളിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് മുഹമ്മയില്‍ എത്തി മുഹമ്മയില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരോട് വോട്ട് അഭ്യര്‍ത്ഥിച്ചു. എല്ലായിടത്തും അഡ്വ. എസ്. ശരത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

publive-image

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ചേര്‍ത്തല ഡിവിഷന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് അഡ്വ. എസ്. ശരത്ത് സംസാരിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച അംഗങ്ങളെ ആദരിക്കുകയും ഫുള്‍ എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുകയുടെ ഒരു വിഹിതവും ഇവിടെ നിന്നും അദ്ദേഹം കൈപ്പറ്റി.

alappuzha news
Advertisment