Advertisment

വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയും കള്ള പ്രചരണങ്ങളിലൂടെയും തെരെഞ്ഞെടുപ്പിനെ നേരിടുന്നത് അവസാനിപ്പിക്കണമെന്ന് ഇടതു സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

New Update

publive-image

പുഞ്ചവയല്‍: വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയും, കള്ള പ്രചരണങ്ങളിലൂടെയും തെരെഞ്ഞെടുപ്പിനെ നേരിടുന്നത് ചിലയാളുകൾ അവസാനിപ്പിക്കണമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. എല്ലാ കാലത്തും ഇത്തരം നുണ പ്രചാരണങ്ങളിലൂടെ ജനങ്ങളെ വഞ്ചിതരാക്കാമെന്ന് കരുതരുത്. ആരെക്കുറിച്ചും എന്തും പറയാമെന്നാണ് ചിലർ കരുതുന്നത്. ഇവരുടെ നിലവാരത്തിലേക്ക് തരം താഴുവാൻ ഇടതു മുന്നണി സ്ഥാനാർഥിയായ തനിക്ക് കഴിയില്ല.

തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയങ്ങളും, വികസന അജണ്ടകളും മുൻ നിർത്തിയാണ് ഇടതു മുന്നണി പൊതു ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്. എതിരാളികളായ ഒരാളെ കുറിച്ച് പോലും വ്യക്തിപരമായ അധിക്ഷേപം നടത്താൻ തനിക്ക് കഴിയില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം നീണ്ടു നിൽക്കുന്ന സംശുദ്ധമായ രാഷ്ട്രീയ ജീവിതമാണ് തനിക്കുള്ളത്. ഇത്തരത്തിൽ യാതൊരുവിധ അടിസ്ഥാനവുമില്ലാതെ പടച്ചു വിടുന്ന അപവാദ പ്രചരണങ്ങൾക്കൊന്നും മറുപടി അർഹിക്കുന്നില്ലെന്നും പുഞ്ചവയലിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കി.

kottayam news adv. sebastian kulathumkal
Advertisment