Advertisment

മുഴുവൻ ആളുകൾക്കും ശുദ്ധജലം ലഭ്യമാകുന്ന മണ്ഡലമായി പൂഞ്ഞാറിനെ മാറ്റും - അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

New Update

publive-image

പൂഞ്ഞാര്‍: അഞ്ചു വർഷത്തിനിടയിൽ മുഴുവൻ ആളുകൾക്കും ശുദ്ധജലം ലഭ്യമാകുന്ന മണ്ഡലമായി പൂഞ്ഞാറിനെ മാറ്റുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നിലവിൽ ഏറ്റവും ഗുരുതരമായ രീതിയിൽ ശുദ്ധ ജല ക്ഷാമം നേരിടുന്ന മേഖലയായി പൂഞ്ഞാർ മാറിയിരിക്കുന്നു.

25 വർഷങ്ങൾക്ക് മുൻപ് നടപ്പിലാക്കിയ പദ്ധതികളെ കാലാനുസൃതമായി നവീകരിക്കുവാനോ, കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാനോ എംഎൽഎയ്ക്ക് കഴിഞ്ഞിട്ടില്ല. താൻ തെരെഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലും വാട്ടർ അതോറിറ്റിയുടെ കീഴിൽ പദ്ധതികൾ ആവിഷ്കരിച്ച് സമഗ്രവും, സമ്പൂർണവുമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

kottayam news sebastian kulathunkal
Advertisment