Advertisment

റബര്‍ കര്‍ഷകരെ വഞ്ചിച്ച് ചിരട്ടപ്പാല്‍ ഇറക്കുമതിക്കുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം : അഡ്വ. ടോമി കല്ലാനി

New Update

publive-image

Advertisment

കോട്ടയം: റബ്ബര്‍ വിലയിടിവിലും കോവിഡ് പ്രതിസന്ധിയിലും വലയുന്ന റബര്‍ കര്‍ഷകരെ വഞ്ചിച്ച് ചിരട്ടപ്പാല്‍ ( കപ്പ് ലബ് റബര്‍) ഇറക്കുമതിക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു. റബറിന്റെ വില തകര്‍ച്ചയ്ക്ക് മാത്രം കാരണമാകുന്ന ഈ തീരുമാനം പാവപ്പെട്ട റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഇതിനു വേണ്ടി വ്യാഴാഴ്ച ഡല്‍ഹിയില്‍ യോഗം ചേരാനിരിക്കുകയാണ്.

ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ( ബി.ഐ.എസ്) കീഴില്‍ കൊണ്ടുവന്ന് വളഞ്ഞ വഴിക്ക് ഇറക്കുമതി നടത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. പ്രധാനമന്ത്രി വിഷയത്തില്‍ അടിയന്തരമായി ഇടപെടണം. നേരത്തെ രണ്ടു വര്‍ഷം മുമ്പും സമാനമായ നീക്കം കേന്ദ്രം നടത്തിയിരുന്നു. ഈ പ്രതിസന്ധി കാലത്ത് പാവപ്പെട്ട കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നീക്കത്തിന് മനസാക്ഷിയുള്ള ആര്‍ക്കും കൂട്ടു നില്‍ക്കാനാവില്ലെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.

കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയത്തിന് അതീതമായ യോജിച്ച സമരം വേണമെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.

Advertisment