കോട്ടയം: ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി കേരള ബാർ കൗൺസിൽ അഭിഭാഷക എൻറോൾമെൻറ് ഓൺലൈനിൽ നടന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് എൻറോൾമെന്റ് ഓൺലൈനിൽ നടത്തിയത്. പാലാ മേഖലയിൽ നിന്നും പയസ്മൗണ്ട് സ്വദേശിനി ജില്ലറ്റ് ഈനാസും, ഉള്ളനാട് സ്വദേശി ആശിഷ് ജോർജും എൻറോൾ ചെയ്തു.
തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയവരാണ് ഇരുവരും. വീടുകളിലിരുന്നാണ് ഇരുവരും ഓൺലൈനിലൂടെ സന്നതെടുത്തത്. ഉള്ളനാട് സ്വദേശിയായ കുറ്റിക്കാട്ടു വീട്ടിൽ ജോർജ് (വക്കച്ചൻ) ബെറ്റി ദമ്പതികളുടെ മകനാണ് ആശിഷ് ജോർജ് .
ആനക്കല്ലുങ്കൽ ഈനാസ് (ബേബി) വത്സമ്മ ദമ്പതികളുടെ മകളായ ജില്ലറ്റ് ഈനാസ്, നിയമരംഗത്തെ ആറ് പ്രമുഖ പുരുഷ അഭിഭാഷകരുടെ പിൻഗാമിയായാണ് അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്.