Advertisment

ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി, ഇന്ന് തന്നെ അഭിഭാഷൻ ബിനീഷിനെ കാണും

New Update

ബംഗളൂരു :  ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി. ബംഗളൂരു സെഷന്‍സ് കോടതിയാണ് അനുമതി നൽകിയത്. ഇന്ന് തന്നെ അഭിഭാഷൻ ബിനീഷിനെ കാണും.

Advertisment

publive-image

അതേസമയം ബിനീഷിനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ച് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജി കോടതി ഇന്നലെ മാറ്റിവെച്ചു. തിയ്യതി പ്രഖ്യാപിക്കാതെയാണ് കര്‍ണാടക ഹൈക്കോടതി ഹരജി മാറ്റിവെച്ചത്. ജാമ്യാപേക്ഷയുള്ളതിനാല്‍ ഹരജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ബിനീഷിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

bineesh kodiyeri
Advertisment