തൃശൂർ: നീറ്റ് പരീക്ഷയിൽ വടക്കാഞ്ചേരി സ്വദേശി അദ്വൈത് കൃഷ്ണ എസ്. അഖിലേന്ത്യ തലത്തിൽ അമ്പത്തേഴാം റാങ്ക് നേടി. 720 ൽ 702 മാർക്ക് നേടിയാണ് അദ്വൈത് കൃഷ്ണ ഈ നേട്ടം കൈവരിച്ചത്.
പൂങ്കുന്നം റിജു ആൻഡ് പിഎസ്കെ ക്ലാസ്സസിലെ വിദ്യാർത്ഥിയായിരുന്നു. തൃശൂർ ജില്ല ആശുപത്രിയിലെ കൺസൾട്ടൻ്റ് ഒഫ്താൽമോളജിസ്റ്റും വടക്കാഞ്ചേരി ഓട്ടുപാറ - പരുത്തിപ്ര ഹരിചന്ദനത്തിൽ ഡോ. സുരേന്ദ്രൻ സി പിയുടെയും എം. മഞ്ജുവിൻ്റെയും പുത്രനാണ്. ദേവനാരായണൻ സഹോദരനാണ്.