Advertisment

ഏഷ്യാ കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഷാര്‍ജ ഒരുങ്ങി; ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ ബഹ്‌റൈനിനെ നേരിടും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഏഷ്യാ കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഷാര്‍ജ ഒരുങ്ങി. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ ബഹ്‌റൈനിനെ നേരിടും. ജനുവരി അഞ്ചിന് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരങ്ങള്‍ക്ക് വേദികള്‍ തയ്യാറായതായി അധികൃതര്‍ പറഞ്ഞു.

ഷാര്‍ജ സ്‌പോട്‌സ് ക്ലബിന് സമീപത്തെ റോഡുകള്‍, നടപ്പാതകള്‍, പാര്‍ക്കിംഗ് എന്നിവയുടെയെല്ലാം വികസനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 450 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്നുവരെ രാജ്യത്തെ എട്ട് വേദികളിലായാണ് ഏഷ്യകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുന്നത്.

publive-image

എഎഫ്‌സി കളിക്കാര്‍ക്കും പങ്കാളികള്‍ക്കും പ്രത്യേക പാര്‍ക്കിങ് സ്ഥലങ്ങളും വികസിപ്പിച്ചിട്ടുണ്ടെന്ന് റോഡ് അറ്റകുറ്റപണി ഡയറക്ടര്‍ മുഹ്‌സിന്‍ ബല്‍വാന്‍ പറഞ്ഞു. 6,000 മീറ്റര്‍ വരുന്ന നടപ്പാത മിനുക്കുപണികള്‍ നടത്തി.

ജനുവരി ആറിന് യുഎഇ സമയം 5.30ന് തായിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അല്‍ നഹ് യാന്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ആതിഥേയരായ യുഎഇയും, ബഹ്‌റൈനും തായിലാന്‍ഡും അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്.

Advertisment