Advertisment

വിവാഹ പാര്‍ട്ടിയിലെ സംഗീതം അവസാനിപ്പിക്കാന്‍ താലിബാന്‍ 13 പേരെ കൊലപ്പെടുത്തി; കൊലപാതകങ്ങള്‍ക്ക് പാകിസ്ഥാനാണ് ഉത്തരവാദിയെന്ന് അമറുള്ള സലേ

New Update

കാബുള്‍: വിവാഹ പാര്‍ട്ടിയിലെ സംഗീതം അവസാനിപ്പിക്കാന്‍ താലിബാന്‍ 13 പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന്‍റെ മുന്‍ വൈസ് പ്രസിഡന്‍റായ അമറുള്ള സലേ. നാന്‍ഗ്രഹറിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് അമറുള്ള സലേ ആരോപിക്കുന്നത്.

Advertisment

publive-image

താലിബാന്‍റെ ഭരണത്തിനെതിരായ അപലപിക്കല്‍ ആവശ്യത്തിന് ആയെന്നും രാജ്യത്തിന്‍റെ ഒന്നിച്ചുള്ള പ്രതിരോധം വേണമെന്നും ആവശ്യപ്പെട്ടാണ് അമറുള്ള കൂട്ടക്കൊലയുടെ കാര്യം വിശദമാക്കിയത്.

ഇത്തരം കൊലപാതകങ്ങള്‍ക്ക് പാകിസ്ഥാനാണ് ഉത്തരവാദിയെന്നും അമറുള്ള ആരോപിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സംസ്കാരവും ആളുകളേയും നശിപ്പിക്കാനാണ് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി പാകിസ്ഥാന്‍ താലിബാനെ പഠിപ്പിച്ചത്. നമ്മുടെ മണ്ണ് നിയന്ത്രണത്തിലാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇപ്പോഴാണ് അതെല്ലാം പ്രാവര്‍ത്തികമാകുന്നത്.

താലിബാന്‍റെ ഭരണം ഏറെക്കാലമുണ്ടാകില്ല. എന്നാല്‍ അതുവരെ അഫ്ഗാനിസ്ഥാനിലുള്ളവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അമറുള്ള സലേ ട്വിറ്ററില്‍ വിശദമാക്കി.

taliban
Advertisment