Advertisment

അ​ഫ്ഗാ​നി​ല്‍  വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന ഹാ​ളി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കാ​ബൂ​ള്‍: അ​ഫ്ഗാ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന ഹാ​ളി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ന്‍ കാ​ബൂ​ളി​ലെ ദു​ബാ​യ് സി​റ്റി ഹാ​ളി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

publive-image

പ​ത്തു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ​ടി​ഞ്ഞാ​റ​ന്‍ കാ​ബൂളില്‍ താ​ലി​ബാ​ന്‍ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ല്‍ 14 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മേ​ഖ​ല​യി​ലെ സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും സ്ഫോ​ട​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​നു പി​ന്നി​ല്‍ ആ​രാ​ണെ​ന്നോ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​വ​ര​ങ്ങ​ളോ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഫ്ഗാ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വ​ക്താ​വ് നു​സ്റ​ത്ത് റാ​ഹി​മി പ​റ​ഞ്ഞു.

Advertisment