Advertisment

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 25പേര്‍ മരിച്ചു;വെടിവെച്ച് വീഴ്ത്തിയതാണെന്ന് താലിബാന്‍

New Update

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 25പേര്‍ മരിച്ചു. പടിഞ്ഞാറന്‍ അഫ്ഗാനിലെ അനര്‍ദാറ ജില്ലയിലാണ് സംഭവം. അപകടത്തില്‍ 2 പൈലറ്റടക്കം കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് ഫറാഹ് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് നാസിര്‍ മെഹ്‌റി അറിയിച്ചു. ഹെറാത്ത് പ്രവിശ്യയിലേക്ക് ഒരേസമയം പറന്ന രണ്ട് കോപ്റ്ററുകളില്‍ ഒന്നിന് മോശം കാലാവസ്ഥ കാരണം നിയന്ത്രണം നഷ്ടമായെന്നും തുടര്‍ന്നാണ് തകര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ഹെലിക്കോപ്റ്റര്‍ വെടിവെച്ച് വീഴ്ത്തിയതാണെന്ന് അവകാശപ്പെട്ട് താലിബാന്‍ രംഗത്തെത്തി.

Advertisment